HomeWorldഗാസയിലേക്ക് പുറപ്പെട്ട കപ്പലുകൾ ഇസ്രായേൽ പിടിച്ചെടുത്തു; 87 സമാധാന പ്രവർത്തകർ ജയിലിൽ...

ഗാസയിലേക്ക് പുറപ്പെട്ട കപ്പലുകൾ ഇസ്രായേൽ പിടിച്ചെടുത്തു; 87 സമാധാന പ്രവർത്തകർ ജയിലിൽ നിരാഹാര സമരത്തിൽ | Gaza Aid Flotilla Intercepted Hunger Strike

ഗാസ സിറ്റി: ഉപരോധം നേരിടുന്ന ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട കപ്പലുകൾ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സൈന്യം തടയുകയും സമാധാന പ്രവർത്തകരെ തടവിലാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് 87 പേർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു (Gaza Aid Flotilla Intercepted Hunger Strik). ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ (Global Sumud Flotilla) എന്ന സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ പുറപ്പെട്ട കപ്പലുകളിലെ അവസാനത്തെ ബോട്ട് ആയ ‘ലിന അൽ നബുൽസി’ കൂടി ചൊവ്വാഴ്ച രാത്രി ഇസ്രായേൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്. തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കിയതിനെതിരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഒൻപതിനായിരത്തിലധികം വരുന്ന ഫലസ്തീൻ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് നിരാഹാരമെന്ന് സംഘാടകർ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച തുർക്കിയിലെ മാർമറിസ് തുറമുഖ നഗരത്തിൽ നിന്നാണ് ഗാസയിലെ ഇസ്രായേൽ ഉപരോധം ലംഘിക്കുക എന്ന ലക്ഷ്യത്തോടെ അമ്പതിലധികം കപ്പലുകൾ യാത്ര തിരിച്ചത്. സൈപ്രസ് തീരത്തിന് സമീപം അന്താരാഷ്ട്ര കടൽ അതിർത്തിയിൽ വെച്ച് ഇസ്രായേൽ സൈന്യം കപ്പലുകൾ വളയുകയും റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു. കപ്പലുകളിലുണ്ടായിരുന്ന 430 ഓളം വരുന്ന മുഴുവൻ സമാധാന പ്രവർത്തകരെയും ഇസ്രായേൽ സൈനിക കപ്പലുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരെ കോൺസുലർ പ്രതിനിധികളെ കാണാൻ അനുവദിക്കുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തടവിലാക്കപ്പെട്ടവരിൽ ഒൻപത് ഇന്തോനേഷ്യൻ പൗരന്മാരും അയർലൻഡ് പ്രസിഡന്റ് കാതറിൻ കോണോളിയുടെ സഹോദരി ഡോ. മാർഗരറ്റ് കോണോളി ഉൾപ്പെടെ 15 ഐറിഷ് പൗരന്മാരും ഉൾപ്പെടുന്നു. തുർക്കി, സ്പെയിൻ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

Summary: At least 87 activists detained by Israeli forces from a Gaza-bound humanitarian aid flotilla have launched a hunger strike in protest of their illegal abduction and in solidarity with Palestinian prisoners. The strike began after Israeli forces intercepted the “Lina al-Nabulsi,” the final boat among more than 50 vessels that sailed from Turkiye to break the naval blockade of the Gaza Strip.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...