Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeFIFA World Cup 2026ലോകകപ്പില്‍ സ്കോട്ടിഷ് പടയെ തകര്‍ത്ത് ബ്രസീല്‍: ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക്, തകർപ്പൻ...

ലോകകപ്പില്‍ സ്കോട്ടിഷ് പടയെ തകര്‍ത്ത് ബ്രസീല്‍: ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക്, തകർപ്പൻ പ്രകടനവുമായി വിനീഷ്യസ് ജൂനിയർ! | Brazil Defeats Scotland

🎙️ Latest Podcast

മയാമി: ലോകകപ്പ് ഫുട്ബോളില്‍ സ്കോട്ട്‌ലന്റിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോളുകളും മത്തേയൂസ് കൂഞ്ഞയുടെ ഒരു ഗോളുമാണ് ബ്രസീലിന് അനായാസ വിജയം സമ്മാനിച്ചത്.(Brazil Defeats Scotland And Reaches World Cup Knockout Stage)

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ സ്കോറിങ് തുടങ്ങി. തുടര്‍ന്ന് സ്കോട്ടിഷ് താരങ്ങള്‍ ഒത്തിണക്കത്തോടെ പന്തുതട്ടിയെങ്കിലും ബ്രസീലിയന്‍ പ്രതിരോധം ഭേദിക്കാനായില്ല. ഇരുപത്തിരണ്ടാം മിനിറ്റില്‍ വിനീഷ്യസ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഫൗൾ കണ്ടെത്തിയതിനെത്തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.

എങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് വീണ്ടും സ്കോട്ട്‌ലന്റ് വല ചലിപ്പിച്ചു. അറുപതാം മിനിറ്റില്‍ ബ്രൂണോ ഗുയിമാറെസിന്റെ തകര്‍പ്പന്‍ റിവേഴ്സ് പാസ് സ്വീകരിച്ച് മത്തേയൂസ് കൂഞ്ഞ ബ്രസീലിന്റെ പട്ടിക തികച്ചു. എഴുപത്തിയാറാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ പകരക്കാരനായി കളത്തിലിറങ്ങിയത് ആരാധകര്‍ക്ക് ആവേശമായി. ഈ ലോകകപ്പിലെ നെയ്മറുടെ ആദ്യ മത്സരമാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റോടെ മൊറോക്കയ്ക്കൊപ്പമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ ബലത്തിലാണ് ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്.

Story Summary

Brazil advanced to the knockout stage as group champions after a dominant 3-0 victory over Scotland, powered by a Vinícius Júnior brace and a Matheus Cunha goal. The match also marked the return of star player Neymar, who made his first appearance of the tournament as a substitute.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.