തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. ബജറ്റ് പ്രസംഗത്തിനിടെ പരാമർശിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാണ്.(Kerala Government To Decide On Alcohol Tax Cut And New Chief Secretary)
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പ്രമുഖ മദ്യനിർമ്മാണ കമ്പനിയുടെ അപേക്ഷ പരിഗണിച്ച് വളരെ വേഗത്തിൽ സർക്കാർ തീരുമാനമെടുത്തത് അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോൾ, സർക്കാരിന് മേൽ സമ്മർദ്ദം ഏറുകയാണ്. മന്ത്രിസഭായോഗത്തിൽ ഈ വിഷയം ചർച്ചയാകുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിക്കാനുള്ള നിർണ്ണായക മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
Story Summary
The Kerala Chief Minister is set to address the state assembly today amid mounting pressure to revoke the controversial tax cut on low-alcohol beverages, which the opposition has labeled as corrupt. Additionally, the cabinet will meet to select a new Chief Secretary.

