കൊച്ചി: എം.എസ്.സി എൽസ കപ്പലിൽ നിന്നും ചോർന്ന രാസമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിൽ ആശങ്ക ആവർത്തിച്ച് ഹൈക്കോടതി. അപകടത്തിൽപ്പെട്ട കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ഇതിനകം ചോർന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ, അത് സുരക്ഷിതമാണോയെന്ന് അടിയന്തരമായി വ്യക്തമാക്കാൻ കോടതി ബന്ധപ്പെട്ട ഏജൻസികളോട് നിർദ്ദേശിച്ചു.(MSC Elsa ship accident, High Court Demands Action Plan From Central Government)
കപ്പലിൽ നിന്നും കടലിലേക്ക് വീണ കണ്ടെയ്നറുകൾ വലിയ തിരമാലകളിൽപ്പെട്ട് കരയിലേക്ക് ഒഴുകിയെത്തിയാൽ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെ കോടതി ഗൗരവമായി കാണുന്നു. കരയിൽ വെച്ച് ആരെങ്കിലും ഇവ തുറക്കുകയാണെങ്കിൽ എന്താകുമെന്ന് കോടതി ആരാഞ്ഞു. അധികൃതർ ന്നും ചെയ്യുന്നില്ലെങ്കിൽ ഇതിൽ കോടതി കണ്ണടയ്ക്കില്ലെന്നും താക്കീത് നൽകി.
മാലിന്യനീക്കം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ കർമ്മപദ്ധതി സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. പരിസ്ഥിതി മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും സംയുക്തമായി യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ജൂലൈ 15-ന് വീണ്ടും പരിഗണിക്കും.
Story Summary
The Kerala High Court has expressed serious concern over the environmental hazards posed by the wreck of the container ship MSC Elsa, which sank off the coast of Kochi a year ago. Demanding a clear action plan for waste removal, the court warned central authorities that they must ensure the safety of leaking containers, especially if they wash ashore.

