Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeKeralaമദ്യനയത്തിലെ പരസ്യ നിലപാട്: വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ | Orthodox...

മദ്യനയത്തിലെ പരസ്യ നിലപാട്: വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ | Orthodox Church

🎙️ Latest Podcast

കോട്ടയം: ബജറ്റിലെ മദ്യനയത്തിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയ വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിന് മുന്നിൽ ഒരു തിരുത്തൽ ശക്തിയായി വി.എം. സുധീരൻ നിലകൊള്ളുന്നത് ജനാധിപത്യപരമായ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു.(Orthodox Church praises V M Sudheeran for opposing liquor policy)

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കുന്നതിന് തുല്യമാണെന്ന് സഭ കുറ്റപ്പെടുത്തി. ലഹരി പദാർത്ഥങ്ങളെ വീര്യം കൂടിയതെന്നും കുറഞ്ഞതെന്നും വേർതിരിച്ചു കാണേണ്ടതില്ലെന്നും, ഇത്തരം സമീപനം ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂവെന്നും സഭ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ സതീശൻ സർക്കാർ ഒരു കാരണവശാലും വെള്ളം ചേർക്കരുതെന്ന് സഭ കർശനമായി ആവശ്യപ്പെട്ടു.

Story Summary

The Orthodox Church has praised senior Congress leader V. M. Sudheeran for his critical stance against the state budget’s liquor policy, particularly the tax exemptions for low-alcohol beverages. The Church dismissed the government’s justification for the policy as illogical, arguing that any move to promote alcohol undermines the fight against substance abuse and urging the government to reconsider its approach.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.