ചെന്നൈ: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൽക്കരി ഗ്യാസിഫിക്കേഷന്‍ മുൻഗണന നൽകുമെന്ന് കേന്ദ്ര കൽക്കരി-ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി. ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ വൻതോതിലുള്ള ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Coal Gasification Projects, Centre Prioritizes Energy Security Through Coal Gasification Projects)
കൽക്കരി ഗ്യാസിഫിക്കേഷനായി 46,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിലെ 35-ഓളം കമ്പനികൾ കൽക്കരി ഗ്യാസിഫിക്കേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ മേഖലയിലെ സാങ്കേതിക വിദ്യയിലെ പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ശേഖരമുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും, രാജ്യത്തെ 73 ശതമാനത്തോളം താപവൈദ്യുതി പദ്ധതികളും കൽക്കരിയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Summary
Union Minister for Coal and Mines G. Kishan Reddy announced that the Centre is prioritizing energy security by incentivizing coal gasification with an allocation of ₹46,000 crore. He stated that over 35 companies are set to begin coal gasification operations in India within two months, aiming to reduce dependence on energy imports. The minister emphasized India’s significant coal reserves and its continued reliance on coal for 73% of its thermal power generation.

