Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKerala'നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി, വെള്ളാപ്പള്ളി നടേശൻ രാജിവയ്ക്കണം': SNDP സംരക്ഷണസമിതി...

‘നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി, വെള്ളാപ്പള്ളി നടേശൻ രാജിവയ്ക്കണം’: SNDP സംരക്ഷണസമിതി | Vellappally Natesan

🎙️ Latest Podcast

ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ ഉടൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ എസ്. ചന്ദ്രസേനനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാധീനം കൊണ്ടാണ് അദ്ദേഹം പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും ചന്ദ്രസേനൻ ആരോപിച്ചു.(Vellappally Natesan Must Resign Over Microfinance Fraud Case Says Samrakshana Samithi)

മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ആദ്യത്തെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ അനുമതി നൽകി. വെള്ളാപ്പള്ളിക്കൊപ്പം യോഗം പ്രസിഡന്റ് എം.എൻ. സോമൻ, പുൽപ്പള്ളി ശാഖാ യൂണിയൻ ഭാരവാഹികൾ തുടങ്ങിയ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് എസ്. ചന്ദ്രസേനൻ ഉയർത്തിയത്:

രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം വാങ്ങാനിരിക്കുന്ന ഇദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് ചന്ദ്രസേനൻ ചോദിച്ചു. പണം കൊടുത്താണോ പുരസ്‌കാരം വാങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി കൂടി ലഭിച്ചാലുടൻ വിജിലൻസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

Story Summary

The SNDP Samrakshana Samithi has demanded the resignation of General Secretary Vellappally Natesan following the Vigilance Director’s approval of a chargesheet against him in the microfinance fraud case. Samithi Chairman S. Chandrasen accused Natesan of corruption.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.