Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeNationalതൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി: പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു...

തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി: പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു | TMC Bank Accounts Frozen

🎙️ Latest Podcast

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ, ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതൃത്വം മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക്. പാർട്ടിയുടെ നിയന്ത്രണവും അക്കൗണ്ടുകളുടെ അധികാരവും സംബന്ധിച്ച് ഉയർന്ന തർക്കങ്ങൾക്കിടെ, പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.(TMC Bank Accounts Frozen Amid Internal Leadership Crisis In West Bengal)

അരൂപ് ബിശ്വാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പാർട്ടിയിലെ നേതൃത്വ തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അരൂപ് ബിശ്വാസ് ബാങ്കിന് കത്ത് നൽകുകയായിരുന്നു. കത്തിൽ, തർക്കങ്ങൾ തീരുന്നത് വരെ അക്കൗണ്ടുകളിൽ നിലവിലെ സ്ഥിതി തുടരണമെന്നും, ഡെബിറ്റ് ഇടപാടുകളോ ഭരണപരമായ അധികാര മാറ്റങ്ങളോ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ബിധാൻനഗർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി അക്കൗണ്ടുകളിൽ ഏകദേശം 440 കോടി മുതൽ 675 കോടി രൂപ വരെ ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. പാർട്ടിയുടെ അധികാരം സംബന്ധിച്ച തർക്കം കോടതികളിലേക്കും നിയമപോരാട്ടങ്ങളിലേക്കും നീങ്ങുന്നതിനിടെ, പാർട്ടിയുടെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് ഈ സംഭവവികാസങ്ങൾ.

Story Summary 

West Bengal’s Trinamool Congress (TMC) faces a major financial crisis after three primary bank accounts, holding hundreds of crores, were frozen following a leadership dispute. The action was initiated by former treasurer Aroop Biswas amid an internal revolt and factional fighting between Mamata Banerjee’s loyalists and dissident leaders regarding control over party assets.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.