തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.(Kerala Weather Update Yellow Alert Issued For Multiple Districts)
ജൂൺ 19: പത്തനംതിട്ട, പാലക്കാട്, മലപ്പുറം, ജൂൺ 20: വയനാട്, കണ്ണൂർ, ജൂൺ 21: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ജൂൺ 22: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, ജൂൺ 23: കണ്ണൂർ, കാസറഗോഡ് എന്നിങ്ങനെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിരിക്കുന്നത്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 21, 22 തീയതികളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും, ചില അവസരങ്ങളിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ, സോമാലിയൻ തീരം, അറബിക്കടലിന്റെ വിവിധ ഭാഗങ്ങൾ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ പ്രസ്തുത തീയതികളിൽ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും ഒഴിവാക്കണം.
Story Summary
The India Meteorological Department has issued yellow alerts for several districts in Kerala from June 19 to 23, 2026, predicting heavy isolated rainfall. Additionally, fishermen are strictly advised against venturing into the sea across multiple oceanic regions and state coasts from June 21 onwards due to the forecast of strong winds and rough sea conditions.

