Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് പുതുജീവൻ: ബജറ്റിൽ 20 കോടി വകയിരുത്തി...

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് പുതുജീവൻ: ബജറ്റിൽ 20 കോടി വകയിരുത്തി VDS സർക്കാർ, ജനപ്രിയ പ്രഖ്യാപനങ്ങൾ | Kerala Budget 2026

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ പദ്ധതികൾക്ക് 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതികൾക്ക് ഇതോടെ വേഗത കൈവരികയാണ്.(Kerala Budget 2026, UDF Government Revives Thiruvananthapuram And Kozhikode Light Metro Projects)

തിരുവനന്തപുരത്ത് പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് പദ്ധതിയുടെ സാധ്യതാ പഠനത്തിനായുള്ള പ്രാഥമിക കാര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതികളുടെ നിർമ്മാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെയാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്.

പദ്ധതി കടന്നുപോകുന്ന മേഖലകളിലെ മൂന്ന് മേൽപ്പാലങ്ങളുടെ നിർമ്മാണവും കെ.എം.ആർ.എല്ലിനെ ഏൽപ്പിക്കാൻ ധാരണയായിട്ടുണ്ട്. ഈ പദ്ധതികൾ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Summary

The UDF government’s budget has revitalized the long-stalled Light Metro projects for Thiruvananthapuram and Kozhikode, allocating ₹20 crore for initial operations. Chief Minister V.D. Satheesan announced that DPR preparation for Thiruvananthapuram and feasibility studies for Kozhikode are underway, with Kochi Metro Rail Limited (KMRL) tasked with project execution, including the construction of necessary flyovers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.