Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKerala'ജെൻ സി'ക്ക് കൈത്താങ്ങ്: സ്റ്റാർട്ടപ്പുകൾക്കായി 50 കോടി പ്രഖ്യാപിച്ച് ബജറ്റ് |...

‘ജെൻ സി’ക്ക് കൈത്താങ്ങ്: സ്റ്റാർട്ടപ്പുകൾക്കായി 50 കോടി പ്രഖ്യാപിച്ച് ബജറ്റ് | Kerala Budget 2026

🎙️ Latest Podcast

തിരുവനന്തപുരം: ‘ജെൻ സി’ തലമുറയുടെ സാങ്കേതിക മികവിനെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. യുവ സംരംഭകർക്കും നൂതന ആശയങ്ങൾക്കും കരുത്തേകാൻ 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026 Launches Startup Fund for Gen Z Innovation)

റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക മേഖലകളിൽ യുവതലമുറയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഈ മേഖലകളിലെ സാങ്കേതിക വിപ്ലവങ്ങളെ അതിവേഗം ഉൾക്കൊള്ളുന്ന ജെൻ സി തലമുറയുടെ കഴിവുകൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകും.

ഡിജിറ്റൽ ധാർമ്മികത, സൈബർ സുരക്ഷ, സ്വകാര്യത എന്നിവയ്ക്ക് മുൻഗണന നൽകുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ ഹബ്ബുകൾക്കും സഹായം നൽകും. സ്മാർട്ട് വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിക്കും. സാങ്കേതികവിദ്യയോടൊപ്പം മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. യുവാക്കളുടെ സാങ്കേതിക മികവ് കേരളത്തിന്റെ വ്യാവസായിക വികസനത്തിൽ വലിയ പങ്കുവഹിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

Story Summary

The state budget introduces a ₹50 crore initiative specifically for Gen Z entrepreneurs to foster innovation in fields like robotics, data science, and virtual reality. The project aims to develop smart industries, research centers, and startups that balance cutting-edge technology with digital ethics, privacy, and human values.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.