തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ‘തിരുപ്പതി മോഡൽ’ വികസന പദ്ധതിയുമായി യുഡിഎഫ് സർക്കാർ. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.(Kerala Budget 2026, UDF Government Launches Tirupati Model Temple Development and Women Welfare Schemes)
ഭക്തർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തീർത്ഥാടനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം, ശ്രീ നാരായണ ഗുരുവിന്റെ സ്മാരകം രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
ക്യാമ്പസുകളിൽ റാഗിങ്ങ് പൂർണ്ണമായും അവസാനിപ്പിക്കുന്നതിനായി പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ സ്മരണാർത്ഥം പ്രത്യേക പദ്ധതി നടപ്പിലാക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി 600 കോടി രൂപ വകയിരുത്തി. ആശാ വർക്കർമാരുടെ ഓണറേറിയം വിതരണത്തിനായി 78 കോടി രൂപ അനുവദിച്ചു.
Story Summary
The UDF government’s inaugural budget introduces a ‘Tirupati-model’ development scheme for major temples like Sabarimala, Guruvayur, and Kottiyur, while also pledging a memorial for Sree Narayana Guru in Delhi. Key social initiatives include the ‘Priyadarshini’ project for free KSRTC travel for women, the ‘Siddharth Anti-Ragging Project’ for safer campuses, and increased support for Asha workers.

