തൃശൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് കൈമാറി. തന്റെ ചോരയ്ക്കായി ഒരു വർഷമായി പലരും ദാഹിക്കുന്നുണ്ടെന്നും, ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.(BJP Thrissur Leader AR Sreekumar Resigns Amid Domestic Violence Allegations)
ഈ മാസം ഒമ്പതിനാണ് എ.ആർ. ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക പോലീസിൽ പരാതി നൽകിയത്. സ്വന്തം വീട്ടിൽ പോയി മടങ്ങാൻ വൈകിയെന്നാരോപിച്ച് ശ്രീകുമാർ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് യുവതി.
Story Summary
BJP Thrissur South District President A.R. Sreekumar has resigned from his position following a domestic violence case filed by his wife, who alleged he attempted to kill her. Despite Sreekumar securing temporary bail, the case has intensified with reports of intimidation against the victim’s family, leading to the arrest of a local criminal leader.

