Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeKeralaഗണ്മാൻമാരുടെ 'രക്ഷാപ്രവർത്തന' മർദ്ദനം: ADGP ഓഫീസിൽ നിർണായക പരിശോധനയുമായി SIT; CCTVയടക്കം...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: ADGP ഓഫീസിൽ നിർണായക പരിശോധനയുമായി SIT; CCTVയടക്കം രേഖകൾ ശേഖരിച്ചു | SIT’s Historic Raid On ADGP Office

🎙️ Latest Podcast

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പോലീസ് ക്ലബ്ബിലെ രേഖകളും സംഘം പിടിച്ചെടുത്തു.(SIT’s Historic Raid On ADGP Office Over Alleged Tampering Of Case Documents)

ഒരു അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസിൽ ഇത്തരമൊരു പരിശോധന നടക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. എഡിജിപി ഓഫീസിൽ വെച്ച് കേസ് രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ഈ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പരിശോധന.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിൽ നടന്ന ഈ നടപടി സംസ്ഥാന പോലീസ് സേനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Story Summary

In a first-of-its-kind move, a Special Investigation Team (SIT) conducted a raid on the ADGP’s office in the assault case of Youth Congress workers in Alappuzha. The SIT, led by DySP Baiju Poulose, seized visitor logs, CCTV footage following allegations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.