കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, ഇത് വിവേചനപരമാണെന്നും ഹർജിക്കാരൻ വാദിച്ചു.(Priyadarshini Free Travel Scheme, Kerala High Court Reserves Verdict On Plea)
പദ്ധതിയെ ചോദ്യം ചെയ്തുള്ള വാദങ്ങൾ കേട്ട കോടതി, സർക്കാർ വാക്കുപാലിച്ചുവെന്നത് കണ്ടുകൂടേയെന്ന് ചോദിച്ചു. പദ്ധതി നിർത്തലാക്കാൻ എങ്ങനെയാണ് ആവശ്യപ്പെടാൻ കഴിയുക എന്നും കോടതി ആരാഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കൾ പാവപ്പെട്ടവരാണല്ലോ എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും സർക്കാർ വിശദീകരിച്ചു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് ബാധ്യത ഉണ്ടാകുമെന്നും ഇത് താങ്ങാനാവാത്തതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Story Summary
The Kerala High Court has reserved its verdict on a public interest litigation (PIL) challenging the KSRTC’s ‘Priyadarshini’ free travel scheme for women. While the petitioner argued that the scheme is an unscientific election promise that creates an annual financial burden of ₹800 crore and is gender-discriminatory, the government defended it as a necessary measure for women’s empowerment, citing similar successful models in other states.

