ന്യൂഡൽഹി: ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സംസ്കരിക്കുമ്പോഴും ഗുണനിലവാരമില്ലാത്ത കത്തികളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. തുരുമ്പിച്ചതോ, പെയിന്റ് അടർന്നതോ, കേടുപാടുകൾ സംഭവിച്ചതോ ആയ കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് എഫ്എസ്എസ്എഐ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.(FSSAI Mandates Use Of Food-Grade Cutting Tools To Ensure Safety)
ഭക്ഷണം തയ്യാറാക്കുന്നതിനും പാക്കേജിംഗിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വിഷരഹിതമായതും തുരുമ്പ് പിടിക്കാത്തതുമായ ‘ഫുഡ്-ഗ്രേഡ്’ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതായിരിക്കണം. തുരുമ്പ്, വിള്ളലുകൾ, പെയിന്റ് തുടങ്ങിയവയുള്ള ഉപകരണങ്ങൾ ഭക്ഷണത്തിൽ രാസപരമായോ സൂക്ഷ്മജീവികൾ വഴിയോ മലിനീകരണം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
കേടുപാടുകൾ സംഭവിച്ചതോ അനുയോജ്യമല്ലാത്തതോ ആയ എല്ലാ കട്ടിംഗ് ഉപകരണങ്ങളും ഉടൻ മാറ്റിസ്ഥാപിക്കണം. ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്റ്റ്, 2006’ പ്രകാരം കർശന നടപടികൾ സ്വീകരിക്കും. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർമാർ, ലൈസൻസിംഗ് അതോറിറ്റികൾ, ഫുഡ് സേഫ്റ്റി ഓഫീസർമാർ എന്നിവർക്ക് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കാനും ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary
The Food Safety and Standards Authority of India (FSSAI) has issued a directive mandating that all food business operators use only food-grade and corrosion-resistant knives and cutting tools. This advisory comes after reports of businesses using rusted, chipped, or damaged equipment, which risks food contamination.

