Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKerala'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, വിമർശനങ്ങൾ പുത്തരിയല്ല, മുന്നണികൾ മുസ്ലീം ലീഗ് എന്ന...

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, വിമർശനങ്ങൾ പുത്തരിയല്ല, മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുന്നു’: വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Responds To Critics

🎙️ Latest Podcast

തിരുവനന്തപുരം : തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ ലക്ഷ്യമിട്ട് നിരന്തരം ആക്ഷേപങ്ങൾ ഉയരുകയാണെന്നും, സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിനാണ് താൻ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Vellappally Natesan Responds To Critics And Media Trials Through Yoganadam Editorial)

മുന്നണികൾ മുസ്‌ലിം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും, അവരുടെ ചിന്താഗതി വർഗീയമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും പരിശോധിച്ചാൽ ലീഗിന്റെ സ്വാധീനം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തളയ്ക്കാൻ ശ്രമിക്കുന്ന ഒരു കേസിലും തനിക്കെതിരെ വിധി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേസുകൾ തോൽക്കുമ്പോൾ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുന്ന ചില മാധ്യമങ്ങളുടെ അജണ്ടയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചാനൽ ചർച്ചകൾ വഴി തന്നെ വിചാരണ ചെയ്യുന്ന മാധ്യമങ്ങൾ മാധ്യമധർമ്മം മറക്കുകയാണെന്നും, ഇത്തരം ‘അധമ മാധ്യമപ്രവർത്തനത്തിന്’ മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കുന്ന താൻ സമുദായത്തിന് വേണ്ടി ഇനിയും ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

SNDP General Secretary Vellappally Natesan has hit back at his critics, alleging a deliberate attempt to malign his image through media trials. In an editorial for ‘Yoganadam’, he dismissed allegations regarding various legal cases against him and accused political fronts of favoring the Muslim League, citing it as a communal organization.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.