Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeCrimeവയോധികയുടെ അരുംകൊല: 16-കാരൻ പിടിയിൽ; കൊലപാതക കാരണം പണം നൽകാത്തതിലെ വിരോധം...

വയോധികയുടെ അരുംകൊല: 16-കാരൻ പിടിയിൽ; കൊലപാതക കാരണം പണം നൽകാത്തതിലെ വിരോധം | Teenager Arrested For Murder

🎙️ Latest Podcast

വയനാട് : കമ്പളക്കാട് കോട്ടത്തറയിൽ 85-കാരിയെ കൊലപ്പെടുത്തിയ കേസിൽ 16-കാരനെ പോലീസ് പിടികൂടി. വൈപ്പടിയിലെ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടിൽ ഫാത്തിമയെ മെയ് 24-ന് വൈകിട്ടാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.(Teenager Arrested For Murder Of 85-Year-Old Woman In Wayanad)

ഫാത്തിമയോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസമ്മതിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതിന്റെ വൈരാഗ്യത്തിൽ വയോധികയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ വള്ളി ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, കഴുത്തിലെ എല്ലുകൾക്കും ഇടതു വാരിയെല്ലുകൾക്കും പൊട്ടലേറ്റതായും ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.

Story Summary

A 16-year-old boy has been arrested for the murder of an 85-year-old woman, Fathima, in Kambalakkad, Wayanad. The teenager, who has a history of criminal behavior and previous police reports, killed the victim after she refused to give him money, strangling her with a rope.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.