ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വിട്ട കെ. അണ്ണാമലൈ. അമിതമായ സുരക്ഷാ നടപടികൾ പരീക്ഷാർത്ഥികളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നും, ഇത് പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.(NEET UG 2026, Annamalai Criticizes Excessive Security Measures For NEET UG 2026 Retest)
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ കൈക്കൊണ്ട നടപടികളെ സ്വാഗതം ചെയ്യുമ്പോഴും, അതിന്റെ പേരിൽ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന അധികഭാരം സർക്കാർ മറന്നുപോയെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. എൻഇപി 2020-ന്റെ ലക്ഷ്യമായ ‘പരീക്ഷാ സമ്മർദം കുറയ്ക്കുക’ എന്ന ആശയത്തിന് കടകവിരുദ്ധമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ നടപടികൾ. പരീക്ഷയ്‌ക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ ഒരു സൈനിക ഓപ്പറേഷനോടാണ് അദ്ദേഹം ഉപമിച്ചത്.
CRPF, CISF എന്നിവയുടെ നേതൃത്വത്തിൽ രണ്ട് തലത്തിലുള്ള സുരക്ഷ, ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയുള്ള എയർലിഫ്റ്റിംഗ്, നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള നാല് തലത്തിലുള്ള CCTV നിരീക്ഷണം, ബയോമെട്രിക്, മുഖം തിരിച്ചറിയൽ പരിശോധനകൾ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള നിരീക്ഷണം എന്നിവയും, നീണ്ട പരിശോധനാ നടപടികളും പരീക്ഷാ സമയത്തിൽ വരുത്തിയ മാറ്റങ്ങളും കുട്ടികളിലെ ആശങ്ക വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും വിദ്യാർത്ഥികളെ വലയ്ക്കുന്നുണ്ട്.
Story Summary
Former BJP leader K. Annamalai has criticized the Centre’s stringent security measures for the upcoming NEET-UG 2026 re-examination, arguing that excessive scrutiny will only increase stress among students. Meanwhile, the government has intensified security and blocked the Telegram app until June 22 to prevent paper leaks and organized cheating.

