Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeEntertainmentയൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ ഗുരുതര ആരോപണങ്ങൾ: പോലീസ് പ്രാഥമിക പരിശോധന തുടങ്ങി...

യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ ഗുരുതര ആരോപണങ്ങൾ: പോലീസ് പ്രാഥമിക പരിശോധന തുടങ്ങി | YouTuber Thoppi controversy

🎙️ Latest Podcast

കൊച്ചി : യൂട്യൂബർ ‘തൊപ്പി’ക്കും (മുഹമ്മദ് നിഹാദ്) സംഘത്തിനുമെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ കളമശേരി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലെ ഇവരുടെ പോസ്റ്റുകളും വീഡിയോകളും പോലീസ് പരിശോധിച്ചു വരികയാണ്. തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കും.(YouTuber Thoppi controversy, Kalamassery police begin investigation into allegations)

തൊപ്പിയുടെ സംഘം പിരിഞ്ഞതിന് പിന്നാലെയാണ് പരസ്പരം ഗുരുതരമായ ആരോപണങ്ങളുമായി അംഗങ്ങൾ രംഗത്തെത്തിയത്. ലഹരി ഉപയോഗം, ലൈംഗിക ചൂഷണം, പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് തൊപ്പിക്കും സംഘത്തിനുമെതിരെ ഉയർന്നിരിക്കുന്നത്.

ഇവരുടെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലും, സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഉള്ളടക്കങ്ങൾ നിയമവിരുദ്ധമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Story Summary

Kalamassery Police have launched a preliminary investigation into serious allegations, including drug use, sexual exploitation, and POCSO-related offenses, against YouTuber ‘Thoppi’ and his former associates following their internal fallout. Authorities are currently reviewing social media content to determine the validity of these claims before initiating formal legal proceedings.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.