Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKeralaമുട്ടിൽ മരംമുറി കേസ്: മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകി കോടതി,...

മുട്ടിൽ മരംമുറി കേസ്: മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകി കോടതി, നിർണ്ണായക നീക്കം | Muttil tree felling case

🎙️ Latest Podcast

വയനാട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന, ഏകദേശം നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങളാണ് ലേലം ചെയ്യുക.(Muttil tree felling case, Bathery court permits auction of timber seized )

മുട്ടിൽ മരംമുറി കേസിൽ നിർണായകമായ ഒരു വിധിയാണിത്. ഡിപ്പോയിലുള്ള മരങ്ങൾ ലേലം ചെയ്യാൻ നേരത്തെ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ലേലം ചെയ്യുന്നതിനായി വനംവകുപ്പും പൊലീസും മരങ്ങളുടെ കണക്കുകൾ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും, അത് സമഗ്രമല്ലെന്ന് കണ്ട് നേരത്തെ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് സമഗ്രമായ കണക്കുകൾ പരിശോധിച്ചാണ് ഇപ്പോൾ ലേലത്തിന് അനുമതി നൽകിയിരിക്കുന്നത്. കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന മരങ്ങൾക്ക് ഏകദേശം നാല് കോടി രൂപയോളം വിപണി മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ലേലനടപടികളിലേക്ക് വനംവകുപ്പ് അധികൃതർ കടക്കും.

Story Summary

The Bathery Magistrate Court has granted permission to auction timber confiscated in the Muttil tree-felling case, currently stored at the Kuppadi forest depot. Valued at approximately Rs 4 crore, the auction process will proceed following the court’s approval of the comprehensive inventory submitted by the forest department and police.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.