Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKerala'ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത് നിയമവിരുദ്ധം, പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ല':...

‘ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത് നിയമവിരുദ്ധം, പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ല’: പി.കെ. ശ്രീമതി | PK Sreemathy Criticizes Government

🎙️ Latest Podcast

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പി.കെ. ശ്രീമതി രംഗത്ത്. യാതൊരുവിധ മുന്നറിയിപ്പോ നോട്ടീസോ നൽകാതെയാണ് ഈ നടപടി സ്വീകരിച്ചതെന്നും, ഇത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി.( PK Sreemathy Criticizes Government Over DHS Director Transfer)

കേവലം ഒരു മണിക്കൂർ സമയം കൊണ്ടാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ഇത് ഭരണപരമായ സുതാര്യതയ്ക്ക് വിരുദ്ധമാണ്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ അവരുടെ സമ്മതമില്ലാതെ സ്പെഷ്യലിറ്റി കേഡറിലേക്ക് മാറ്റുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നും അവർ ചൂണ്ടിക്കാട്ടി. ഡോക്ടർ റീനയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് അവർക്ക് നോട്ടീസ് നൽകാൻ സർക്കാർ തയ്യാറാകണമായിരുന്നു എന്നും അവർ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെ പാർട്ടിക്ക് ഭയമില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. നടപടിയെ പത്മകുമാർ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. പാർട്ടി എപ്പോഴും അച്ചടക്ക നടപടികൾക്ക് മുൻഗണന നൽകുന്ന പ്രസ്ഥാനമാണെന്നും, ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിന് സിപിഎം വഴങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Story Summary

P.K. Sreemathy has sharply criticized the government for the abrupt transfer of the Director of Health Services, labeling the move illegal and procedurally flawed. Regarding the Sabarimala gold smuggling case, she asserted that the CPI(M) does not fear any political repercussions and reiterated that the party remains unfazed by external pressures.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.