റിപ്പോർട്ട്: അൻവർ ഷരിഫ്
അരീക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി (Areekode MDMA Arrest). കോഴിക്കോട് കാരശ്ശേരി സ്വദേശിയും കഴിഞ്ഞ ആറു മാസമായി അരീക്കോട് പുത്തലത്ത് താമസക്കാരനുമായ ജംഷാദ് (40) ആണ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 1.2 ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, അരീക്കോട് സബ് ഇൻസ്പെക്ടർ സത്യജിത്ത് എം.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.
Summary: In a raid conducted as part of ‘Operation Toofan,’ a 40-year-old Kozhikode native, Jamshad, was arrested in Areekode for possession of MDMA. Jamshad, who had been residing in Puthalath, Areekode, for the past six months, was taken into custody after 1.2 grams of the synthetic drug were recovered from his residence. The operation was executed by the Malappuram DANSAF team and Areekode police following a tip-off provided to the District Police Chief.

