തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ നടപടികളിൽ പാർട്ടിയിൽ ഭിന്നത. നിലവിൽ സസ്പെൻഷനിലുള്ള പത്മകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് പാർട്ടിയുടെ വിശദീകരണം. കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ശക്തമായ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും പാർട്ടിക്ക് ഉള്ളിൽ വലിയ അതൃപ്തിയാണ് പുകയുന്നത്.(CPM Action Against A Padmakumar in Sabarimala Gold Smuggling Case)
പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പത്മകുമാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച പത്മകുമാർ ജില്ലയിലെ പാർട്ടിയുടെ അന്തകനാണെന്നും”നടപടി സസ്പെൻഷനിൽ ഒതുക്കിയത് ശരിയായില്ലെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ അമർഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പാർട്ടിയിലെ ഉന്നത നേതാക്കളുടെ പങ്കു വെളിപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. അവസാന നിമിഷം പത്മകുമാറിനെതിരെ സസ്പെൻഷൻ തീരുമാനം എടുക്കുകയായിരുന്നു.
Story Summary
The CPI(M) has decided to defer further disciplinary action against former Devaswom Board President A. Padmakumar, currently suspended in the Sabarimala gold smuggling case, until the charge sheet is filed. His suspension, rather than expulsion, has sparked intense internal criticism, with many suspecting that party leadership yielded to threats from Padmakumar to expose internal secrets in a potential autobiography.

