Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKerala'LDF അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്': പി....

‘LDF അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്’: പി. രാജീവ് | P Rajeev

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് മുൻ മന്ത്രി പി. രാജീവ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി.(P Rajeev Admits LDF Election Failures and Strategic Lapses)

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് അത് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശനെതിരായ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗ്ഗ ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണം എന്നത് രേഖകളിൽ മാത്രം ഒതുങ്ങുന്നു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്താൻ പാടില്ലായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി.

Story Summary

Former minister P. Rajeev has admitted to significant strategic failures by the LDF in the recent Assembly elections, highlighting that the “LDF or nothing” campaign slogan backfired. He acknowledged that the party failed to take a firm stand against Vellappally Natesan, mismanaged issues like the Sabarimala gold smuggling case, and wrongly prioritized development over public sentiment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.