തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ആർ. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം നഗരസഭ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ഈ മാസം 23 മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.(LDF protests to oust jailed BJP councillor R Sugathan from Thiruvananthapuram Corporation)
അടിയന്തരമായി കൗൺസിൽ യോഗം വിളിച്ച് സുഗതനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. നഗരസഭയിൽ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ വിട്ടുനിന്നാൽ ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ചട്ടമുണ്ടെങ്കിലും, ഇക്കാര്യത്തിൽ കൃത്യമായ നടപടിയെടുക്കാൻ നഗരസഭ സെക്രട്ടറി തയ്യാറാകുന്നില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി എന്നും, തെറ്റ് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും, തിരിച്ചടിയുണ്ടായെങ്കിലും ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും പിൻമാറിയിട്ടില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടി
Story Summary
The LDF has launched a protest demanding the ouster of BJP councillor R. Sugathan from the Thiruvananthapuram Corporation after he was jailed under the KAAPA. While LDF leaders argue his criminal record makes him unfit for public office, BJP leadership and the Mayor claim the police action is politically motivated, setting the stage for a major political confrontation.

