വാഷിങ്ടൺ: ഇറാനുമായുള്ള ചരിത്രപരമായ സമാധാന കരാർ പൂർത്തിയായതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. കരാറിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാനും ലോകമെമ്പാടുമുള്ള കപ്പലുകൾക്ക് യാത്ര പുനരാരംഭിക്കാനും ട്രംപ് ഉത്തരവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(US Iran Peace Deal, Donald Trump Announces Peace Deal With Iran)
ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ പൂർത്തിയായി. ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നുകൊടുക്കാൻ ഞാൻ നിർദ്ദേശം നൽകുന്നു. യുഎസ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യും. ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ, എണ്ണ പ്രവഹിക്കട്ടെ, ട്രംപ് ആഹ്വാനം ചെയ്തു.
ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഔദ്യോഗിക കരാർ ഒപ്പിടും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് ഈ നീക്കം നടന്നത്. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമേഖലകളിലെയും സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കാൻ ഇരുപക്ഷവും ധാരണയായി. ഈ വർഷം ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണ വിപണിയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയായിരുന്നു. എന്നാൽ, സമാധാന കരാർ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വിലയിൽ നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 83.82 ഡോളറിലേക്ക് താഴ്ന്നു.
Story Summary
US President Donald Trump has announced a peace deal with Iran, signaling an end to the military conflict that began in February 2026. As part of the agreement, the naval blockade on the Strait of Hormuz will be lifted, and military operations in Lebanon and other regions will cease. The official signing is scheduled for June 19 in Switzerland, an announcement that has already triggered a significant drop in global oil prices.

