അണ്ണാ ഡിഎംകെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നടി ഗൗതമി രാജിവെച്ചു. പാർട്ടിയുടെ പ്രൊപ്പഗണ്ട ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു അവർ. അതീവ ദുഃഖത്തോടെയാണ് താൻ പാർട്ടി വിടുന്നതെന്ന് സമൂഹമാധ്യമമായ ‘എക്സ്’ വഴിയാണ് താരം അറിയിച്ചത്. 2024-ലാണ് ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നത്. (Actress Gautami Resigns from AIADMK)
നേരത്തെ ബിജെപിയിൽ അംഗമായിരുന്ന ഗൗതമി, പാർട്ടിക്കുള്ളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് ആ പാർട്ടി വിട്ടത്. തന്റെ ഭൂമി തട്ടിയെടുത്തുവെന്നാരോപിച്ച് സി. അളഗപ്പൻ എന്ന വ്യക്തിക്കെതിരെ ഗൗതമി നിയമനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ബിജെപി നേതൃത്വം തനിക്കൊപ്പമല്ല നിലകൊണ്ടതെന്ന് ആരോപിച്ചായിരുന്നു ബിജെപിയിൽ നിന്നുള്ള അവരുടെ പടിയിറക്കം. തുടർന്ന് അണ്ണാ ഡിഎംകെയിൽ ചേർന്ന ഗൗതമി ഇപ്പോൾ ആ പാർട്ടിയും ഉപേക്ഷിച്ചിരിക്കുകയാണ്.
Summary: Actress Gautami has resigned from the primary membership of the AIADMK party, where she served as the Propaganda Deputy General Secretary. Announcing her departure on X, she expressed deep sorrow over the decision. Gautami, who previously left the BJP in 2024 following a public dispute involving the alleged theft of her property by an individual named Alagappan—and citing lack of support from the BJP leadership—has now ended her association with the AIADMK.

