HomeFIFA World Cup 2026ലോകകപ്പ് ഗാലറിയിലെ പ്രണയം: സ്വന്തം രാജ്യത്തിന്റെ മത്സരം ഒഴിവാക്കി കാമുകി കാറ്റി...

ലോകകപ്പ് ഗാലറിയിലെ പ്രണയം: സ്വന്തം രാജ്യത്തിന്റെ മത്സരം ഒഴിവാക്കി കാമുകി കാറ്റി പെറിക്കൊപ്പം യുഎസ്എ മത്സരം കണ്ട ജസ്റ്റിൻ ട്രൂഡോ; വിമർശനം ശക്തം | Justin Trudeau FIFA Controversy

ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിൽ കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. സ്വന്തം രാജ്യമായ കാനഡയും ബോസ്നിയയും തമ്മിലുള്ള മത്സരം കാണാതെ, അമേരിക്കൻ പോപ് ഗായികയും കാമുകിയുമായ കാറ്റി പെറിക്കൊപ്പം യുഎസ്എ–പാരാഗ്വായ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയതാണ് വിവാദമായത് (Justin Trudeau FIFA Controversy). കാനഡയുടെ മത്സരം കാണുന്നതിന് പകരം കാമുകിയോടൊപ്പം സമയം ചിലവഴിച്ച ട്രൂഡോയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കാട്ടി നിരവധി കനേഡിയൻ ആരാധകരാണ് രംഗത്തെത്തിയത്.

ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറിയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ച് മത്സരം വീക്ഷിച്ചത്. വിമർശനങ്ങൾ ഉയർന്നതോടെ ജസ്റ്റിൻ ട്രൂഡോ തന്നെ മറുപടിയുമായി രംഗത്തെത്തി. “ചിലപ്പോഴൊക്കെ ഉത്തരവാദിത്തമുള്ള ഒരു കാമുകന്റെ കടമകൾ നിറവേറ്റേണ്ടി വരും. എങ്കിലും കാനഡ ലോകകപ്പ് നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,”– ട്രൂഡോ എക്സിൽ കുറിച്ചു. കാറ്റി പെറിയുമായുള്ള ബന്ധം ആദ്യമായാണ് ട്രൂഡോ പരസ്യമായി സ്ഥിരീകരിക്കുന്നത്.

ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന യുഎസ്എ–പാരാഗ്വായ് മത്സരത്തിൽ ആതിഥേയരായ യുഎസ്എ 1-4 എന്ന സ്കോറിന് പാരാഗ്വായെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടി. മറുവശത്ത്, ടൊറന്റോയിൽ നടന്ന കാനഡ–ബോസ്നിയ മത്സരം സമനിലയിൽ അവസാനിക്കുകയും കാനഡ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. ടോം ക്രൂസ്, ഡേവിഡ് ബെക്കാം, ബിൽ ഗേറ്റ്സ് തുടങ്ങി വൻ താരനിര തന്നെ മത്സരം കാണാൻ ഗാലറിയിലെത്തിയിരുന്നു.

Summary: Former Canadian Prime Minister Justin Trudeau faced backlash on social media for attending a USA-Paraguay World Cup match with his girlfriend, pop singer Katy Perry, instead of supporting Canada in their match against Bosnia. While critics called him out for prioritizing personal life over national support, Trudeau responded on X, jokingly citing his “supportive boyfriend duties” while reaffirming his backing for Canada’s team.

 

WhatsApp Channel Banner

Latest updates

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 62 ആയി, ഏഴ്...

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ്...

നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ അപകടം; ബസ് കയറിയിറങ്ങി 78-കാരന്...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു (Neyyattinkara KSRTC). കൂട്ടപ്പന സ്വദേശിയായ ജടാധരൻ നായർ (78) ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ അദ്ദേഹത്തിന്റെ...

അയർക്കുന്നം കൂട്ടമരണക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവ്...

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം (Ayarkunnam family deaths). ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അന്വേഷണം...

സിക്കിം തുരങ്കദുരന്തം: മരിച്ച അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തി;...

കൊച്ചി: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി എൻജിനീയർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തി (Aneesh Mohan). കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് കോട്ടയം...

ഇറാന് ആയുധ സഹായം നൽകിയാൽ പ്രത്യാഘാതമുണ്ടാകും; റഷ്യക്കും ചൈനയ്ക്കും...

ന്യൂയോർക്ക്: ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടുന്നതിനെതിരെ റഷ്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉറപ്പ്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....