Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള: എസ്.ഐ.ടി സംഘം സന്നിധാനത്ത്; പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും |...

ശബരിമല സ്വർണ്ണക്കൊള്ള: എസ്.ഐ.ടി സംഘം സന്നിധാനത്ത്; പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | Sabarimala Gold Theft Case

🎙️ Latest Podcast

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി പരിശോധനകൾ ആരംഭിച്ചു. മിഥുന മാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പ്രഭാമണ്ഡലം അടക്കം ഇളക്കി ശാസ്ത്രീയ പരിശോധന നടത്തുന്നത്. ( Sabarimala Gold Theft Case)

പ്രധാനമായും കട്ടിളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലവും, താഴ്ഭാഗവുമാണ് ഇളക്കി പരിശോധിക്കുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ, കട്ടിളപ്പാളികൾ, ദശാവതാരങ്ങൾ ആലേഖനം ചെയ്ത പാളികൾ, രാശി ചിഹ്നങ്ങൾ എന്നിവയിൽ നിന്നാണ് സ്വർണ്ണം കവർന്നതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് ഈ ശാസ്ത്രീയ പരിശോധന ഫലം അതീവ നിർണ്ണായകമാണ്. ചെന്നൈയിലെ സ്മാർട് ക്രിയേഷൻ എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് സ്വർണ്ണം വേർതിരിച്ചെടുത്ത് കവർന്നതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. നേരത്തെ നടത്തിയ പരിശോധനകളിൽ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് മുറിച്ചെടുത്ത ഭാഗങ്ങൾ ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. ഈ ഫലങ്ങളും നിലവിലെ പരിശോധനാ റിപ്പോർട്ടും ഒത്തുനോക്കിയാകും തുടർനടപടികൾ.

Summary: SIT has begun scientific investigations at Sabarimala Sannidhanam regarding the high-profile gold theft case. With the special permission of the Kerala High Court, the team is dismantling parts of the temple’s gold prabhamandalam and door frames to collect forensic evidence. SIT investigation reveals that gold was extracted from seven specific components, including the prabhamandalam, which were reportedly processed at a private facility in Chennai. These scientific findings are crucial for the final charge sheet in the ongoing investigation.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.