ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സഹാസ്പൂർ ബൈരാഗിവാലയിൽ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.(Dehradun Bairagivala Conflict Leads To One Death And Severe Injuries)
പ്രദേശത്ത് കുടിവെള്ളവുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് ഒരു വിഭാഗം ആളുകൾ മാരകായുധങ്ങളുമായി മറുവിഭാഗത്തെ ക്രൂരമായി ആക്രമിച്ചുവെന്ന് ഡെറാഡൂൺ എ.എസ്.പി പങ്കജ് ഗൈരോല വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള അസ്വസ്ഥതകൾ ഉടലെടുത്തിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ശക്തമായ തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ എസ്.പി അറിയിച്ചു. നിലവിൽ പ്രദേശത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Story Summary
A violent clash over a water dispute in Bairagivala, Dehradun, resulted in the death of one person and left three others severely injured. The local police have launched an intensive manhunt for the suspects who fled the scene, while heavy security forces remain deployed in the area to maintain order.

