തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത് 13,025 പേരാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയും ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.(Viral Diseases, Kerala Facing Rising Threat Of Viral Diseases And Nipah Outbreak)
ഇന്നലെ മാത്രം നാലുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 38 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ 134 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്നലെ 11 പേർക്ക് എലിപ്പനിയും, 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് പനി ബാധിതരുടെ എണ്ണം കൂടുതൽ; 2,495 പേരാണ് അവിടെ ഇന്നലെ ചികിത്സ തേടിയത്. കോഴിക്കോട് നിപ സ്ഥിരീകരിച്ച 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ മെയ് 30 മുതൽ ജൂൺ 10 വരെയുള്ള സഞ്ചാരപാത ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. രോഗപ്പകർച്ച തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
Kerala is currently facing a significant public health challenge as thousands seek treatment for viral fevers daily, with notable spikes in Dengue, Leptospirosis, and Shigella infections. Adding to the concern, a patient diagnosed with Nipah virus in Kozhikode remains in critical condition while health authorities actively monitor contact tracing and disease prevention efforts.

