Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, 2...

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, 2 പേരുടെ നില ഗുരുതരം | Delhi Fire

🎙️ Latest Podcast

ന്യൂഡൽഹി: തെക്ക്-കിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.25-ഓടെയാണ് തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള അഞ്ച് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Delhi Fire, Three Killed In Delhi Tughlakabad Residential Building Fire)

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പാർക്ക് ചെയ്തിരുന്ന ഏഴ് ഇരുചക്രവാഹനങ്ങൾ അഗ്നിക്കിരയായി. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്നാകാം തീപിടുത്തം തുടങ്ങിയതെന്ന് സംശയിക്കുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെ പുക വേഗത്തിൽ മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.

വിവരമറിഞ്ഞയുടൻ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എട്ടുപേരെയാണ് രക്ഷപ്പെടുത്തി സഫ്ദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിച്ചത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ അത് വെട്ടിപ്പൊളിച്ചാണ് മുകളിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 4 മണിയോടെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചു.

Story Summary

A tragic fire in a multi-storey building in Delhi’s Tughlakabad claimed three lives and left two others in critical condition after a blaze likely sparked by an electric scooter short circuit in the early hours of Friday. Firefighters conducted a daring rescue operation, including cutting open a locked terrace gate, to save trapped residents from the smoke-filled building.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.