പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയതോടെ ഭരണ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. മാണി സി. കാപ്പൻ്റെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടത് മുന്നണിക്ക് വലിയ തലവേദനയായിട്ടുണ്ട്.(Pala Municipality UDF Internal Conflict And Crisis)
ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കാണിച്ച് വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ ആറ് കൗൺസിലർമാർ നേതൃത്വത്തിന് കത്ത് നൽകി. നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയുടെ പ്രവർത്തനം കോൺഗ്രസിന് വലിയ അവമതിപ്പുണ്ടാക്കിയെന്നും, ഭരണത്തിൽ കോൺഗ്രസ് കൗൺസിലർമാരെ തഴയുന്നുവെന്നുമാണ് പ്രധാന ആരോപണം.
പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായ കയ്യാങ്കളിയും, ഇതിനു പിന്നാലെ സ്വന്തം കൗൺസിലർക്കെതിരെ ചെയർപേഴ്സൺ മോഷണക്കേസ് നൽകിയതും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്.
Story Summary
The UDF administration in Pala Municipality is in deep crisis as six Congress councilors have withdrawn support for Chairperson Diya Binu, alleging humiliation and lack of participation in governance. While the independent faction leading the municipality has expressed readiness to resign if the Congress leadership requests, the ongoing conflict has prompted opposition protests and emergency intervention by district leaders.

