കൽപ്പറ്റ: ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ അമിതവിലയ്ക്ക് മദ്യം വിൽക്കുന്ന പടിഞ്ഞാറത്തറ സ്വദേശി സി.ഡി. ജോണിയെ (75) എക്സൈസ് സംഘം പിടികൂടി (Illegal Liquor Sale Dry Day). 40.5 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സർക്കാർ നേരിട്ട് മദ്യം വിൽക്കാത്ത ദിവസങ്ങളിൽ മദ്യം ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതി എന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ജോണി വാഹന പരിശോധനയ്ക്കിടയിലാണ് കുടുങ്ങിയത്. പത്ത് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വൻ മദ്യശേഖരം കൈവശം വച്ചതിനും നിയമവിരുദ്ധമായി വിൽപ്പന നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Summary
A 75-year-old man, C.D. Johny, was arrested in Wayanad with 81 bottles of foreign liquor intended for illegal sale on dry days. Excise officials caught him during a vehicle inspection following tip-offs about his overcharged liquor sales when government outlets were closed.

