തിരുവനന്തപുരം: കാപ്പ നിയമപ്രകാരം അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ പാർപ്പിക്കുന്നതിനായുള്ള പ്രത്യേക സെല്ലിലേക്കാണ് ഇയാളെ മാറ്റിയത്. സുഗതന്റെ അറസ്റ്റും പിന്നാലെ നടന്ന സംഭവവികാസങ്ങളും നഗരസഭയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.(BJP Councilor R Sugathan Transferred To Viyyur Jail Amid Calls For Resignation)
അറസ്റ്റിന് പിന്നാലെ സുഗതൻ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സിപിഎം നഗരസഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസും ശക്തമായി രംഗത്തുണ്ട്. വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല.
തുടർച്ചയായി മൂന്ന് യോഗങ്ങളിൽ അവധി അപേക്ഷയില്ലാതെ വിട്ടുനിന്നാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്നിരിക്കെ, സുഗതൻ രണ്ട് തവണ അവധി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മേയർക്ക് കത്ത് നൽകി. വിഷയത്തിൽ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധങ്ങൾ ശക്തമാക്കാൻ തന്നെയാണ് ഇവരുടെ നീക്കം.
Story Summary
Thiruvananthapuram BJP Councilor R. Sugathan, arrested under the KAPPA act, has been transferred to the Viyyur Central Jail. The incident has triggered significant political protests, with the CPM and Congress demanding his resignation and disqualification from his council seat.

