കൊച്ചി: നഗരത്തെ നടുക്കി തേവര പാലത്തിൽ ലോറി അപകടം. കുണ്ടന്നൂരിൽ നിന്നും വെല്ലിംഗ്ടൺ ഐലൻഡിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. തേവര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.(Lorry Accident On Thevara Bridge In Kochi)
പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി അപകടത്തിൽപ്പെട്ടത്. വാഹനം പൂർണ്ണമായി കായലിലേക്ക് പതിച്ചില്ല. അപകടം നടക്കുന്ന സമയത്ത് ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. മേഖലയിൽ നേരിയ ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.
Story Summary
A lorry met with a serious accident on the Thevara Bridge in Kochi, crashing through the railings and dangling precariously over the backwaters. The driver managed to escape by jumping out just in time, and authorities have currently imposed traffic restrictions while emergency teams work to secure the vehicle.

