HomeKeralaശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രം വൈകിയേക്കും; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി SIT...

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രം വൈകിയേക്കും; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി SIT | Sabarimala gold theft case

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. കേസിൽ കൂടുതൽ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി തുടരന്വേഷണം അനിവാര്യമാണെന്നും ആണെന്നുമാണ് സൂചന.(Sabarimala gold theft case, SIT Continues Investigation)

പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എസ്ഐടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദ്വാരപാലകശിൽപ്പ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തുടരന്വേഷണം നടക്കുന്നു. 2025-ൽ സ്വർണപ്പാളികൾ കടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. 2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയാണിതെന്ന് എസ് ഐ ടി പറയുന്നു.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ശബരിമലയിൽ നിന്ന് വീണ്ടും ശാസ്ത്രീയമായ രീതിയിൽ സാമ്പിളുകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസത്തെ പൂജയ്ക്കായി നട തുറക്കുമ്പോൾ ഇതിനുള്ള നടപടികൾ ആരംഭിക്കും.

Story Summary

The SIT has delayed filing the charge sheet in the Sabarimala gold theft case to conduct further investigations into the idol theft and the 2025 gold leaf smuggling incident. Officials will soon question former board president P.S. Prashanth and other members, while new scientific samples will be collected from Sabarimala when the temple opens this month.

WhatsApp Channel Banner

Latest updates

വേദിയിൽ ആഭ്യന്തര മന്ത്രിയുണ്ടായിട്ടും വിമർശനവുമായി G സുധാകരൻ: ആക്ഷേപിക്കുന്ന...

ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി സി.പി.എം നേതൃത്വത്തിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. ആലപ്പുഴ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, നഗരസഭയിലെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ...

ധീരജവാന്മാരുടെ ത്യാഗം വരും തലമുറകൾക്ക് പ്രചോദനം’: കാർഗിൽ യുദ്ധവീരന്മാർക്ക്...

ലേ: 1999-ലെ കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരജവാന്മാർക്ക് പ്രണാമമർപ്പിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. മാതൃരാജ്യത്തോടുള്ള അവരുടെ സമാനതകളില്ലാത്ത ധീരതയും ത്യാഗവും പ്രതിബദ്ധതയും വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമാകുമെന്ന്...

‘എൻ്റെ പ്രവർത്തനം മഹാരാഷ്ട്രയിൽ തന്നെ’: ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നുവെന്ന...

നാഗ്പൂർ: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്ന ഊഹാപോഹങ്ങളും പ്രചാരണങ്ങളും തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തന്റെ പ്രവർത്തനവും സാന്നിധ്യവും മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമായി ഒതുങ്ങുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Devendra...

IPS ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പോലീസുകാരെ സസ്‌പെൻഡ് ചെയ്ത്...

കൊൽക്കത്ത: മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ സർക്കാർ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി സുവേന്ദു...

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത:...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Forecast IMD...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....