Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaKSRTCയിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര: 'പ്രിയദർശിനി' പദ്ധതി ജൂൺ 15-ന് ആരംഭിക്കും,...

KSRTCയിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര: ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15-ന് ആരംഭിക്കും, ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി | Kerala Government

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തു. യുഡിഎഫ് സർക്കാരിന്റെ പ്രമുഖ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ സൗജന്യയാത്ര നിലവിൽ വരും. ‘പ്രിയദർശിനി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും വരുമാനപരിധിയില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.(Kerala Government launches Priyadarshini free bus travel scheme for women in KSRTC)

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങൾ 100 ദിവസത്തെ പ്രവർത്തനത്തിന് ശേഷം വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും യാത്രാച്ചെലവ് കുറയ്ക്കാനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ജനകീയമാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

Story Summary

The Kerala government, led by Chief Minister V.D. Satheesan, will launch the “Priyadarshini” scheme on June 15, 2026, offering free travel for women and transgender persons in KSRTC ordinary buses. This initiative, part of the UDF’s “Indira Guarantee” election promise, will be fully subsidized by the state government to support the transport corporation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.