Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaശബരിമലയിലെ പൂജാ സാധനങ്ങൾ ബില്ലില്ലാതെ വാങ്ങുന്ന ദേവസ്വം ബോർഡിൻ്റെ വാദം ഹൈക്കോടതി...

ശബരിമലയിലെ പൂജാ സാധനങ്ങൾ ബില്ലില്ലാതെ വാങ്ങുന്ന ദേവസ്വം ബോർഡിൻ്റെ വാദം ഹൈക്കോടതി തള്ളി: കഴിഞ്ഞ 10 വർഷത്തെ രേഖകൾ ഹാജരാക്കണം | Kerala High Court

🎙️ Latest Podcast

കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകം, നിത്യപൂജ തുടങ്ങിയ വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങാമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർണ്ണായക ഉത്തരവ്.(Kerala High Court Rejects Devaswom Board Argument On Sabarimala Purchase Bills)

കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണം. അഷ്ടാഭിഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടണം.

സ്പോൺസർമാർ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി രൂക്ഷമായ വിമർശനം നടത്തിയത്. ഇത്തരമൊരു നിലപാട് സാമ്പത്തിക തട്ടിപ്പിനും ദുരുപയോഗത്തിനും വഴിതുറക്കുമെന്ന് കോടതി നിരീക്ഷിച്ചു. മഹാ നിവേദ്യപ്രസാദത്തിനായി നൽകിയ സാധനങ്ങൾക്ക് രസീത് നൽകാത്ത നടപടി ആശങ്കാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Summary

The Kerala High Court has rejected the Travancore Devaswom Board’s argument that pooja items for Sabarimala can be purchased without bills or vouchers. The court ordered the submission of all financial and audit records from the past decade within 10 days, emphasizing that such lack of transparency is unacceptable and prone to corruption, given that the funds are derived from devotees.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.