കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചേക്കും. തനിക്കെതിരെ തുടർച്ചയായ സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നതായി ചൂണ്ടിക്കാട്ടി അൻസിബ കടവന്ത്ര പോലീസിൽ പരാതി നൽകി. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുമെന്ന് പോലീസ് അറിയിച്ചു.(Ansiba Hassan Files Complaint Against Tiny Tom Over Cyber Harassment)
ടിനി ടോം തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും, തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നുവെന്നുമാണ് അൻസിബയുടെ ആരോപണം. തൃപ്പൂണിത്തുറ എസ്ഐയ്‌ക്കെതിരെ അൻസിബ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
Story Summary
Tensions within the ‘AMMA’ organization have escalated after actress Ansiba Hassan filed a police complaint against actor Tiny Tom, alleging cyber harassment, communal slurs, and personal vendetta following her resignation from the executive committee. The conflict, which began over the sponsorship of a family gathering, has led the police to escalate the investigation to higher officials, while Ansiba has vowed to approach the court if necessary.

