തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കമ്മീഷണറുടെ രൂക്ഷ ശാസന. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥരെ നടപടിയിലെ വീഴ്ചകൾ ബോധ്യപ്പെടുത്തിയത്.(Police Officers Reprimanded Over Attack On ED Officials At Pinarayi Vijayan Residence)
സംഭവദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കമ്മീഷണർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. പ്രതിഷേധക്കാർ മുട്ടയെറിഞ്ഞപ്പോൾ അവരെ തടയുന്നതിന് പകരം പ്രതികൾക്കൊപ്പം പോലീസ് ഓടുകയായിരുന്നുവെന്നും, എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തി അക്രമിസംഘത്തെ പിരിച്ചുവിട്ടില്ലെന്നും കമ്മീഷണർ ചോദിച്ചു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നും, സംഭവം വളരെ പെട്ടെന്നുള്ളതായിരുന്നുവെന്നുമാണ് കൻ്റോൺമെന്റ് എസി നൽകിയ വിശദീകരണം.
സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മെയ് 27-നാണ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയിൽ ഇഡി എട്ടു മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയത്. പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ പ്രവർത്തകർ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
Story Summary
The City Police Commissioner has reprimanded the officers on duty during the attack on ED officials outside the residence of opposition leader Pinarayi Vijayan. The police faced criticism for failing to control the mob that targeted the officials following an investigation into the CMRL-Exalogic monthly pay-off case, with the Commissioner questioning their failure to use force to disperse the protesters.

