Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala
HomeNationalതൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി: 6 എംപിമാർ BJPയിലേക്ക്? മമതയ്ക്ക് കനത്ത...

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി: 6 എംപിമാർ BJPയിലേക്ക്? മമതയ്ക്ക് കനത്ത തിരിച്ചടി | TMC faces massive crisis

🎙️ Latest Podcast

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയിൽ കൂട്ടരാജി. മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയി പാർട്ടി വിട്ടതിന് പിന്നാലെ, തൃണമൂലിന്റെ അഞ്ച് ലോക്സഭാംഗങ്ങളും ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.(TMC faces massive crisis as six MPs likely to join BJP after senior leader resigns)

രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ സുഖേന്ദു ശേഖർ റോയി ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഇതിനുപുറമെ, തൃണമൂൽ വിട്ട അഞ്ച് ലോക്സഭാംഗങ്ങളായ ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാദ സോറെൻ, അരുപ് ചക്രവർത്തി എന്നിവരും ഭൂപേന്ദർ യാദവുമായി ചർച്ച നടത്തി. ബിജെപി നേതാവ് സുവേന്ദു അധികാരിയും വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എംപിമാർ രാജിവെക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായെന്നാണ് വിവരം.

മമത ബാനർജി ഡൽഹിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് പാർലമെന്റിലെത്തി സുഖേന്ദു ശേഖർ റോയ് തന്റെ രാജിക്കത്ത് കൈമാറിയത്. സംസ്ഥാന നിയമസഭയിലെ പൊട്ടിത്തെറി വൈകാതെ പാർലമെന്റിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിയിൽ ചേരാനുള്ള ക്ഷണം താൻ നിരസിച്ചതായി രാജിക്ക് ശേഷം സുഖേന്ദു അവകാശപ്പെട്ടുവെങ്കിലും, അദ്ദേഹം ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണ് കാണുന്നത്.

Story Summary

The TMC faces a major political crisis as senior leader Sukhendu Sekhar Roy resigned from the Rajya Sabha, followed by five other TMC MPs meeting with BJP leadership. These developments, occurring while Mamata Banerjee is in Delhi, indicate a significant shift in Bengal politics as rebels discuss quitting the party.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.