HomeWorldഎവറസ്റ്റിൽ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ്: ദാവാ ഷെർപ്പ രക്ഷപ്പെട്ടത് ഐസ് കടിച്ചും...

എവറസ്റ്റിൽ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ്: ദാവാ ഷെർപ്പ രക്ഷപ്പെട്ടത് ഐസ് കടിച്ചും ചോക്ലേറ്റ് കഴിച്ചും! | Nepali guide Dawa Sherpa

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ കാണാതായ നേപ്പാളി ഗൈഡ് ദാവാ ഷെർപ്പയുടെ തിരിച്ചുവരവ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആറ് ദിവസത്തെ അതിജീവന പോരാട്ടത്തിനൊടുവിൽ ബേസ് ക്യാമ്പിന് സമീപത്ത് വെച്ച് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഓക്സിജൻ തീർന്നതിനെത്തുടർന്ന് പർവതത്തിൽ കുടുങ്ങിപ്പോയ ഷെർപ്പ, ഐസ് കടിച്ചും കയ്യിലുണ്ടായിരുന്ന ചെറിയൊരു പാക്കറ്റ് ചോക്ലേറ്റ് കഴിച്ചുമാണ് ജീവൻ നിലനിർത്തിയത്.(Nepali guide Dawa Sherpa survives six days on Everest by eating ice and chocolate)

57-കാരനായ ദാവാ ഷെർപ്പയെ കാണാതായതോടെ അദ്ദേഹം മരിച്ചെന്ന് കരുതി കുടുംബം കാഠ്മണ്ഡുവിൽ മരണാനന്തര ചടങ്ങുകൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ മഞ്ഞുമലയിലെ മാലിന്യം നീക്കം ചെയ്യുന്ന സംഘമാണ് ‘മലയിറങ്ങി’ വരുന്ന ദാവയെ കണ്ടത്. ഓക്സിജൻ തീർന്നതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായ താൻ, ആദ്യ രണ്ട് ദിവസം ഒന്നും കഴിച്ചില്ലെന്നും പിന്നീട് ഐസ് കടിച്ചാണ് വിശപ്പടക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കയ്യിലുണ്ടായിരുന്ന ചോക്ലേറ്റും ഉരുകിയ ഐസ് വെള്ളവും മാത്രമായിരുന്നു ആശ്രയം.

മലയിറങ്ങുന്നതിനിടെ ഒരു വിള്ളലിൽ വീണ ഷെർപ്പ രണ്ടര ദിവസത്തോളം അവിടെ കുടുങ്ങിക്കിടന്നു. പിന്നീട് ഉണ്ടായ ഹിമപാതം വിള്ളലിലേക്ക് മഞ്ഞ് നിറച്ചതോടെ അതിൽ ചവിട്ടി മുകളിലേക്ക് കയറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവിടെയുണ്ടായിരുന്ന കയറുകളുടെ സഹായത്തോടെ പതിയെ താഴേക്ക് നീങ്ങിയ അദ്ദേഹം ഒടുവിൽ ബേസ് ക്യാമ്പിന് സമീപം മാലിന്യം ശേഖരിക്കാൻ പോയ സംഘത്തെ കണ്ടുമുട്ടുകയായിരുന്നു.

ഇതൊരു ‘അത്ഭുത’മാണെന്നാണ് ഷെർപ്പയുടെ കുടുംബവും സഹപ്രവർത്തകരും വിശേഷിപ്പിക്കുന്നത്. കാണാതായപ്പോൾ അദ്ദേഹം തിരിച്ചുവരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഭാര്യ ദാമു ഷെർപ്പ, ഭർത്താവിനെ ജീവനോടെ കണ്ടപ്പോൾ വിശ്വസിക്കാനായില്ലെന്ന് പ്രതികരിച്ചു. നിർജലീകരണം, ഫ്രോസ്റ്റ് ബൈറ്റ്, അസ്ഥി ഒടിവ് എന്നിവയ്ക്കായി കാഠ്മണ്ഡുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഷെർപ്പയുടെ ആരോഗ്യനില ഇപ്പോൾ സ്ഥിരമാണ്.

Story Summary

In a miraculous survival story, 57-year-old Nepali guide Dawa Sherpa was found alive six days after disappearing on Mount Everest. After running out of oxygen, he survived by eating ice and a few chocolates, managed to climb out of a crevasse after an avalanche, and was eventually rescued by a cleanup team near Base Camp.

WhatsApp Channel Banner

Latest updates

അഭിപ്രായവ്യത്യാസങ്ങൾക്കിടെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് സമയം...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...

ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; പൂഞ്ചിലും രജൗരിയിലുമായി 19...

ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ കുതിച്ചുയരുന്നു (Jammu kashmir flash floods). കനത്ത നാശനഷ്ടമുണ്ടായ പൂഞ്ച്, രജൗരി ജില്ലകളിൽ മാത്രം ഇതുവരെ 19 പേർക്ക് ജീവൻ...

ലോകകപ്പ് ഫൈനൽ ആവേശം: കേരള, കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾ നാളെ (ജൂലൈ 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു (Kerala university exam postponed). പരീക്ഷകളുടെ പുതുക്കിയ തീയതികൾ...

ഇറാനെതിരെ എട്ടാം രാത്രിയും യുഎസ് ബോംബാക്രമണം; ആണവനിലയവും തകർത്തു;...

വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ,...

വ്യാജ ഗൂഗിൾ പേ ആപ്പ് വഴി സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ...

മലപ്പുറം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ പേ (Malappuram fake google pay scam) വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...