Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeKeralaവീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തി: അമ്പലവയൽ സ്വദേശി അറസ്റ്റിൽ | Wayanad...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തി: അമ്പലവയൽ സ്വദേശി അറസ്റ്റിൽ | Wayanad Excise Seizes Cannabis Plant

🎙️ Latest Podcast

വയനാട്: അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെജി ടി.പി. എന്നയാളുടെ പുരയിടത്തിൽ നിന്ന് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.(Wayanad Excise Seizes Cannabis Plant Grown In Backyard Man Arrested)

എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

ആദ്യം ചെടി തനിയെ മുളച്ചതാണെന്നും അതെന്താണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ കർശനമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. താൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും, ഉപയോഗിച്ച കഞ്ചാവിൽ നിന്നു ലഭിച്ച കുരു പാകിയാണ് ചെടി വളർത്തിയെടുത്തതെന്നും ഇയാൾ വെളിപ്പെടുത്തി.

Story Summary

Man arrested in Ambalavayal, Wayanad, after the Excise department discovered a 360 cm tall cannabis plant growing in his backyard. During interrogation, the accused admitted to cultivating the plant from seeds obtained from cannabis he had used.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.