തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിന് മുന്നിൽ ഞായറാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ടെത്തിയ ഒരാൾ ‘ജസ്റ്റിസ് ഫോർ സിപിഎം’, ‘ജസ്റ്റിസ് ഫോർ മി’ എന്നീ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.(Dramatic Scenes At AKG Centre As CPM Worker Stages Protest Demanding Justice)
ഏറെനേരം എകെജി സെന്ററിന് മുന്നിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇയാൾ പ്രതിഷേധം തുടർന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഇപി ജയരാജൻ സ്ഥലത്തെത്തുകയായിരുന്നു. ഇപി ജയരാജൻ നേരിട്ട് ഇടപെട്ട് ഇയാളോട് സംസാരിക്കുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അനുനയിപ്പിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Story Summary
Drama unfolded outside the AKG Centre in Thiruvananthapuram on Sunday morning when a man, claiming to be a local committee member from Pathanamthitta, staged a protest holding placards demanding “Justice for CPM” and “Justice for me.” The situation was eventually resolved after senior leader E.P. Jayarajan intervened and persuaded the individual to end the protest.

