തിരുവനന്തപുരം: നരുവാമൂട്ടിൽ പഴയ തർക്കത്തിന്റെ പേരിൽ യുവാവിനെ വസ്ത്രശാലയുടെ ഗ്ലാസ് ചില്ലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ശിവസൂര്യ (18) എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അജിത്, കാർത്തിക്, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്.(Naruvamoodu murder, Youth Dies After Being Pushed Into Glass Window During Dispute In Thiruvananthapuram)
പ്രതികളിൽ ഒരാളായ പ്രിയന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ വർഷം ഒരു ടർഫിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നരുവാമൂട്ടിലെ വസ്ത്രശാലയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയെ ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തുകയും വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. ഇതിനിടെ പ്രതികൾ ശിവസൂര്യയെ വസ്ത്രശാലയുടെ വലിയ ചില്ലിലേക്ക് ശക്തിയായി തള്ളിയിട്ടു. പൊട്ടിയ ചില്ലുകൾ ശിവസൂര്യയുടെ വയറ്റിലേക്ക് ആഴത്തിൽ തറച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ ബൈക്കിന് നടുവിൽ ഇരുത്തിയാണ് പ്രതികൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവാവിനെ ബൈക്കിൽ കൊണ്ടുപോയ രീതി പരിക്കിന്റെ തീവ്രത വർദ്ധിപ്പിച്ചതായി പോലീസ് പറയുന്നു. യുവാവിന്റെ കാലുകൾ റോഡിലെ ടാറിൽ ഉരഞ്ഞതിനെത്തുടർന്ന് ഒരു വിരൽ പകുതി നഷ്ടപ്പെട്ട നിലയിലായിരുന്നു. 19-20 വയസ്സ് പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. നരുവാമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Story Summary
A 18-year-old youth named Sivasurya was killed in Naruvamoodu after being forcibly pushed into a glass window by a group of youths during a heated argument over a past dispute. Three suspects have been arrested, while police are searching for another; the tragic death was further complicated by the suspects’ reckless handling of the injured youth while transporting him to the hospital by bike.

