Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻഷോട്ട് കേസ്: സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ SIT...

കാഫിർ സ്ക്രീൻഷോട്ട് കേസ്: സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ SIT | Kafir screenshot case

🎙️ Latest Podcast

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചാരണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയവയുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.(Kafir screenshot case, SIT To Question Cyber Group Admins In Kafir Screenshot Case)

പ്രചാരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രധാനമായും ഈ സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചത് ആരിൽ നിന്നാണ്, ഇത് വ്യാപകമായി പ്രചരിപ്പിക്കാൻ നിർദ്ദേശം നൽകിയത് ആര്, സംഘടിതമായി വർഗീയ ചേരിതിരിവുണ്ടാക്കാനും മതവിദ്വേഷം വളർത്താനും നീക്കം നടന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് സംഘം വ്യക്തത തേടുന്നത്:

സംഘടിതമായി വർഗീയ പ്രചാരണം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്കെതിരെ കൂടുതൽ കർശനമായ നിയമവകുപ്പുകൾ കൂടി ചുമത്തുന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. സൈബർ ഇടങ്ങളിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

Story Summary

The Special Investigation Team (SIT) has decided to question the administrators of prominent pro-Left cyber groups, such as ‘Porali Shaji’ and ‘Ambadimukku Sakhakkal’, in connection with the controversial ‘Kafir’ screenshot case from the Vadakara Lok Sabha election. Investigators aim to uncover the source of the screenshot and the masterminds behind the organized communal propaganda, while also considering the addition of more serious legal charges against those involved.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.