HomeEntertainmentസലിം കുമാറിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ: ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും,...

സലിം കുമാറിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ: ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും, ബ്യൂഗിൾ സല്യൂട്ട് നൽകും, മതപരമായ ചടങ്ങുകൾ ഒഴിവാക്കും | Salim Kumar Funeral

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി.(Salim Kumar Funeral To Be Held With Full State Honors)

സംസ്കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ നൽകുന്നതിനും, കേരള പൊലീസിന്റെ ബ്യൂഗിൾ സല്യൂട്ട് നൽകുന്നതിനും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. തുടർന്ന് ഭൗതിക ശരീരം വടക്കൻ പറവൂരിലെ വസതിയിൽ എത്തിക്കും. വൈകീട്ട് 3 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിന്റെ ആഗ്രഹം മാനിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. പറവൂരിലെ പൊതുദർശന ചടങ്ങുകളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്തിമോപചാരം അർപ്പിക്കും.

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45-ഓടെ അദ്ദേഹം അന്തരിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്ന സലിം കുമാർ കരൾമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 1969 ഒക്ടോബർ 10-ന് എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിം കുമാർ ജനിച്ചത്. മതങ്ങൾക്കതീതമായ പേര് വേണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരമാണ് ‘സലിം’ എന്ന പേര് നൽകിയത്.

Story Summary

The Kerala government has decided to conduct the funeral of the late actor Salim Kumar with full state honors, covering all associated expenses. Following his wish to avoid religious rituals, the funeral will be held today at his residence in North Paravur, after a public viewing at the Paravur Town Hall.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...