ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി ‘കോക്ക്റോച്ച് ജനത പാർട്ടി’ (CJP) രംഗത്ത്. മന്ത്രി രാജിവെക്കുന്നതുവരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് സിജെപിയുടെ അന്ത്യശാസനം.(Cockroach Janta Party Demands Dharmendra Pradhan Resignation)
എന്നാൽ, സിജെപിയുടെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. പരീക്ഷാ നടത്തിപ്പ് പൂർണ്ണമായും സ്വയംഭരണാധികാരമുള്ള ഒരു സംവിധാനത്തിന് കീഴിലാണെന്നും, അവിടുത്തെ വീഴ്ചകൾക്ക് മന്ത്രിയെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ആരോപണങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ നേതൃത്വം നൽകി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലും ജന്തർ മന്ദറിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ആദ്യം പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ്, സമരം ശക്തമാകുമെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് അനുമതി നൽകുകയായിരുന്നു.
Story Summary
The Cockroach Janta Party (CJP) has threatened nationwide protests demanding the resignation of Union Minister Dharmendra Pradhan over alleged failures in examination conduct. While the central government, led by Kiren Rijiju, dismissed the demands, the Congress party stated it would not join CJP’s agitation, noting its own ongoing protests regarding the same issue.

